മംഗലപുരം ഇടവിളാകം പതിനൊന്നാം വാർഡിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്തിൽ 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൈസ് പ്രസിഡന്റ്‌ സുമ ഇടവിളാകത്തിന്റെ വികസന ഫണ്ടിൽ നിന്നും ഇടവിളാകം പതിനൊന്നാം വാർഡിൽ സ്ഥാപിച്ച ഹൈമാസ്ററ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണു ഗോപാലൻ നായർ, പഞ്ചായത്ത്‌ അംഗം ഷാനവാസ്, സിന്ധു, സിഡിഎസ് അംഗം ഷൈന, പൊതുപ്രവർത്തകരായ ബൈജു, ലാൽ, സമീർ, സുധീഷ്, സൈജു, ശ്രീജിത്ത്‌, സിപി ബിജു,അജിത്, സക്കീർ തുടങ്ങിയവർ പങ്കെടുത്തു.