അഭയതീരം സ്നേഹ സാന്ത്വനത്തിന് ഓണസദ്യയും വസ്ത്രങ്ങളുമായി മംഗലപുരം ERSRTയും പോലീസും

പള്ളിപ്പുറം അഭയതീരത്തുള്ള സ്നേഹ സാന്ത്വനത്തിലെ അച്ഛനമ്മമാർക്കും, സഹോദരങ്ങൾക്കും, മംഗലപുരം ERSRT (എമർജൻസി റോഡ് സേഫ്റ്റി റെസ്പോൺസ് ടീം ), മംഗലപുരം പോലീസ് സ്റ്റേഷനും സംയുക്താമായി ഓണസദ്യയും ഓണക്കോടിയും സിഐ വിനോദിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കൂടാതെ ഇവരെ പരിചരിച്ചു പോരുന്ന 5 ജീവനക്കാർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മംഗലപുരം യുണിറ്റ് ധനസഹായം നൽകി. സിഐ വിനോദ് കുമാർ തന്നെ ഓണസദ്യ വിളമ്പി കൊടുത്തു.

ഈ അവസരത്തിൽ ERSRTക്ക് വേണ്ടി സഹായിച്ച മംഗലപുരം പോലീസിനും, ആൽഫാസ് ട്രേഡിങ് കമ്പനിക്കും, വ്യാപാരി വ്യവസായി ഏകോപന സമിതി മംഗലപുരം യൂണിറ്റിനും, മംഗലപുരം പിഎച്ച്‌സിക്കും, അഴൂർ പിഎച്ച്‌സിക്കും എമർജൻസി റോഡ് സേഫ്റ്റി റെസ്പോൺസ് ടീം (ERSRT ) ന്റെ നന്ദി ടീം കോഡിനേറ്റർ സജീവ് കൈലാസ് അറിയിച്ചു. സഹപ്രവർത്തകരായ മകാഫ് മംഗലപുരം,അഹിലേഷ് നെല്ലിമൂട്, അജീത മരുക്കുംപുഴ, വിനിൽ.വിഎസ് ,ഇന്ദു എന്നിവർ പങ്കെടുത്തു.