രാഷ്ട്രപതിയുടെ മെഡൽ നേടിയ നിസാറിന് പഞ്ചായത്തിന്റെ ആദരവ്.

വിശിഷ്ട സേവനത്തിനുള്ള രാഷ്രപതിയുടെ അവാർഡ് നേടിയ ചാലക്കുടി അഗ്നിരഷാ നിലയത്തിന്റെ സീനിയർ ഫയർ ഓഫീസർ മംഗലപുരം സ്വദേശി എ. ആർ. നിസ്സാറിനെ മംഗലപുരം ഗ്രാമ പഞ്ചയത്തിന്റെ ഗ്രാമാദരവ് നൽകി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു മൊമെന്റോ നൽകി ആദരിച്ചു. വികസന ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസ ചെയർമാൻ വേണുഗോപാലൻ നായർ, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു.