മംഗലപുരത്ത് ഓണസമൃദ്ധി പച്ചക്കറി ചന്ത തുടങ്ങി. 

സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ നേതൃത്ത്വത്തിൽ നടപ്പാക്കുന്ന ഓണസമൃദ്ധി പച്ചക്കറി ചന്ത മംഗലപുരം കൃഷി ഓഫീസിന് മുന്നിൽ ആരംഭിച്ചു. ഹോർട്ടികോർപ്പറേഷന്റെയും നാടൻ പച്ചക്കറികളും വില്പനക്കെത്തി. പ്രസിഡണ്ട്‌ വേങ്ങോട് മധു വിപണനോൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർ വി. അജികുമാർ, കൃഷി ഓഫീസർ സജി അലക്സ്‌, അസിസ്റ്റന്റ് കൃഷി ഓഫീസർ ചന്ദ്രബാബു നായർ തുടങ്ങിയവർ പങ്കെടുത്തു.