മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

മാറനല്ലൂർ : മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമയ്ക്ക്‌ (52) കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീടിന് സമീപത്തെ ആരോഗ്യപ്രവർത്തകന് കഴിഞ്ഞ മാസം പത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു.

വീടിന് സമീപത്തെ ഇയാൾ പ്രസിഡന്റിനെ കാണാൻ എത്തിയതിനെ തുടർന്ന് 14 മുതൽ ഇവരെയും ഭർത്താവ് സതികുമാറിനെയും ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിരുന്നു.