” മാസ്റ്റർ ഓർഗാനിക് ” എസ്പിസിയുടെ105 – മത് ശാഖ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ : മേക്ക് ഇന്ത്യ ഓർഗാനിക് എന്ന പ്രോജക്ടിൻ്റെ ഭാഗമായി കർഷകർക്കാവശ്യമായ സേവനങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ഉൽപന്നങ്ങളും നൽകുന്ന സ്പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ് പി സി )യുടെ ശാഖ മാസ്റ്റർ ഓർഗാനിക് കടവിളയിൽ എംഎൽഎ അഡ്വ.ബി.സത്യൻ നിർവഹിച്ചു.

“ജീവനുള്ള മണ്ണ് പുതുതലമുറയ്ക്ക് നൽകുക” എന്നതാണിതിൻ്റെ ലക്ഷ്യം. നാടിൻ്റെ ജൈവ വിപ്ലവത്തിന് തിരിതെളിയുന്ന ഈ ധന്യ മുഹൂർത്തത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സുഭാഷ് സന്നിഹിതനായിരുന്നു. ശരിയായ അന്നം നൽകാനായി- ജീവനുള്ള മണ്ണിനെ പുതിയ തലമുറയ്ക്ക് നൽകാനായി നാം ചെയ്യേണ്ടത് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ദിലീപിൻ്റെ മേൽനോട്ടത്തിൽ മാസ്റ്റർ ഓർഗ്ഗാനിക് സൗജന്യമായി മണ്ണിൻ്റെ പി.എച്ച് ഘടകം പരിശോധിച്ച് മണ്ണിനും ചെടിക്കും ആവശ്യമായ മൂലകങ്ങൾ മാത്രം നൽകി മികച്ച വിളവ് ലഭ്യമാക്കുന്ന ഈ ഉല്പന്നങ്ങൾ വലിയ മാറ്റം തന്നെ വരുത്തുമെന്ന് എം.എൽ.എ പറഞ്ഞു.