
2133 മേൽകടയ്ക്കാവൂർ എൻഎസ്എസ് കരയോഗ അംഗങ്ങൾക്ക് സ്വയംവര സിൽക്സ്ന്റെ സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണകിറ്റ് വിതരണം നടന്നു.
ഇന്ന് രാവിലെ (26/08/2020)10 മണിക്ക് ശ്രീഗുരുനാഗപ്പൻ ക്ഷേത്രത്തിനു സമീപം എംഎസ്ആർ ഹൗസിന് മുന്നിൽ മന്നത്ത് ആചാര്യന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി എൻഎസ്എസ് താലൂക്ക് യൂണിയൻ അംഗം പാലവിള സുരേഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ഡോ വിജയകുമാരൻ നായർ, സെക്രട്ടറി ശശിധരൻ നായർ, ട്രെഷറർ പരമേശ്വരൻ നായർ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.