മുൻ എംഎൽഎ എ.അലി ഹസ്സന്റെ എട്ടാം ചരമവാർഷിക ദിനാചരണം

ചെമ്മരുതി : സിപിഐ(എം) നേതാവും മുൻ എംഎൽഎയുമായ എ അലിഹസന്റെ ഓർമദിനം ആചരിച്ചു. നരിക്കല്ല് ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ വർക്കല എംഎൽഎ അഡ്വ:വി ജോയ് പുഷ്പചക്രം സമർപ്പിച്ചു. സിപിഐ(എം) വർക്കല ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. രാജീവ് പതാക ഉയർത്തി. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ: ഷാജഹാൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ യൂസഫ്,മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, സിഐടിയു നേതാവ് വി. സത്യദേവൻ, കെ.ആർ ബിജു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സ:സലിം അലിഹസൻ, റ്റി. രാധാകൃഷ്ണൻ, എസ്. തങ്കമണി, ജി.എസ് സുനിൽ , മണമ്പൂർ സുധീർ, എൽസിഎസ്മാരായ സന്തോഷ് ,നിതിൻ നായർ എന്നിവർ പങ്കെടുത്തു.