Search
Close this search box.

മുടപുരം തെങ്ങുംവിളയിൽ ചാമ്പ്യൻസ് ഇൻഡോർ ഷട്ടിൽ കോർട്ടിന്റെ പ്രവർത്തനം ആരംഭിച്ചു

eiJ9HUZ92493

ചിറയിൻകീഴ്:  മുടപുരം തെങ്ങുംവിളയിൽ ചാമ്പ്യൻസ് ഇൻഡോർ ഷട്ടിൽ കോർട്ടിന്റെ പ്രവർത്തനം ആരംഭിച്ചു. കോർട്ടിന്റെ ഉദ്ഘാടനം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി മനോജ് നി‌ർവഹിച്ചു. സിനി- സീരിയൽ ആർട്ടിസ്റ്റ് അനീഷ് രവി സന്നിഹിതനായിരുന്നു. പുലർച്ചെ നാല് മണി മുതൽ രാത്രി 11 വരെയാണ് കോർട്ടിന്റെ പ്രവർത്തനം. ഇതിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പങ്കെടുക്കുവാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിച്ചുണ്ട്.ഇതിനോടനുബന്ധിച്ച് തന്നെ ഒരു മിനി ഹാളുമുണ്ട്.ഇത്തരത്തിലുളള ഒരു കോർട്ട് ചിറയിൻകീഴ് മേഖലയിൽ ആദ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അനിൽ ചാമ്പ്യൻസ് പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!