നഗരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന് കോവിഡ്, സമ്പർക്കത്തിലുണ്ടായിരുന്നവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടുക

നഗരൂർ : നഗരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. നഗരൂർ, നന്ദായിവനം, ചോതി നിവാസിൽ ലംബോധരൻ സുലോചന ദമ്പതിമാരുടെ മകൻ അമൽ (25) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് റോഡ് വശത്തെ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്കിന് പിന്നിലിരുന്ന അമൽ മരിച്ചത് . നെടുമ്പറമ്പ് ചാത്തൻപറ റോഡിൽ ഞാറക്കാട്ടുവിളയ്ക്ക് സമീപമാണ് അപകടം നടന്നത്. ചാത്തമ്പറയിലുള്ള ഹോട്ടലിൽ ആഹാരം കഴിച്ച് തിരികെ വരവെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അമലിന്റെ സുഹൃത്തിനു ​ഗുരുതര പരിക്കേറ്റു.ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അമലിന്റെ കോവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസം വന്നു. പോസിറ്റീവ് ആയിരുന്നു. തുടർന്ന് നഗരൂർ പോലീസ് സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. യുവാവിന് നിരവധി പേരുമായിട്ട് പ്രൈമറി കോൺടാക്ട് ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. അതുകൊണ്ടുതന്നെ ഈ സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ നഗരൂർ പോലീസ് സ്റ്റേഷനെയോ ആരോഗ്യവകുപ്പിനെയോ ബന്ധപ്പെടണം.