നഗരൂർ മുണ്ടയിൽകോണത്ത് റോഡ് വശത്തെ മതിലിടിഞ്ഞ് വീട്ടിലേക്ക് വീണു

നഗരൂർ : ശക്തമായ മഴയിൽ നഗരൂർ മുണ്ടയിൽകോണത്ത് റോഡ് വശത്തെ മതിലിടിഞ്ഞ് വീട്ടിലേക്ക് വീണു. നഗരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ മുണ്ടയിൽകോണത്ത് ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ പഞ്ചായത്ത് റോഡിൻ്റെ കല്ല്കെട്ടി നിർമ്മിച്ചിരുന്ന മതിൽ ഇടിഞ്ഞ് വീടിന് കേട്പാടുകൾ സംഭവിക്കുകയും വീടിനോട് ചേർന്ന് നിൽക്കുന്ന കളിയിലിലേക്കും പാറകൾ വീണ് വളർത്ത് മൃഗത്തിൻ്റെ(ആട്) കാലിന് പരിക്കേൽക്കുകയും ചെയ്തു. എസ്എസ് മൻസിലിൽ ഷാഫിയുടെ വീട്ടിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ആളപായമില്ല. പഞ്ചായത്ത്‌ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് വീട്ടുകാർ പറഞ്ഞു.