Search
Close this search box.

നഗരൂർ ഗ്രാമപഞ്ചായത്തിൽ 10 കോടിയിൽ നിർമ്മാണം പൂർത്തിയാകുന്ന റോഡ് വികസന പദ്ധതി..

ei1RD8A72144_compress77

നഗരൂർ : നഗരൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പേരൂർ , മാത്തയിൽ , കേശവപുരം , വെള്ളല്ലൂർ , കരിമ്പാലോട് എന്നീ 5 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡുകൾക്കാണ് 10 കോടി രൂപ ആധുനിക റോഡ് നിർമ്മാണ പ്രവർത്തികൾക്കായ് അനുവദിച്ചത്. റോഡ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. തികച്ചും ഗ്രാമ പ്രദേശമായ നഗരൂർ ഗ്രാമപഞ്ചായത്തിലെ ഒരു വലിയ പ്രദേശമാണ് വികസിപ്പിച്ച് എം. സി റോഡുമായ് ബന്ധിപ്പിക്കുന്നത്. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആലത്തുകാവ് ഭാഗവുമായും റോഡ് വന്നു ചേരുന്നു . തുടർന്ന് കിളിമാനൂർ എം.സി റോഡിലേയ്ക്കും , ഇടതു തിരിഞ്ഞ് പോങ്ങനാട് വഴി കല്ലമ്പലം ദേശീയ പാതയിലേയ്ക്കും കടന്നു പോകുന്നു.7.50 കി.മീ.റോഡാണ് ഇതിലൂടെ പൂർത്തീകരിയ്ക്കപ്പെടുന്നത്. കളത്തമുക്ക് _ വെള്ളല്ലൂർ 2.70 കി: മീ: , ആൽത്തറ മുട് – ആലത്തുകാവ് 2.50 കി.മീ , മാത്തയിൽ – ഊന്നൻകല്ല് 1.50 കി.മീ, കേശവപുരം O.80 കി.മീ എന്നീ ക്രമത്തിലാണ് പൂർത്തീകരിയ്ക്കപ്പെടുന്നത്.

സംസ്ഥാന മരാമത്ത് വകുപ്പിനാണ് നിർമ്മാണ നേതൃത്വം. നബാർഡ് സഹായത്തോടെ സംസ്ഥാന ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് 10 കോടിയിൽ നൂതന സാങ്കേതിക വിദ്യയിലൂടെ ബി.എം. ആൻറ് ബി.സി മെത്തേഡിലൂടെ നിർമ്മാണം നടക്കുന്നത്. റോഡിന് 5.50 വീതിയും കൂടാതെ റോഡ് സംരക്ഷണത്തിനായ് ഓടയും, സംരക്ഷണഭിത്തിയും ബാരിക്കേഡും നിർമ്മിച്ചു. റോഡ് ട്രാഫിക്ക് വർക്കുകൾ, രാത്രിയിൽ വാഹനനങ്ങൾ ഓടിച്ചു വരുന്നവർക്ക് ശ്രദ്ധയുണ്ടാകാൻ സ്റ്റഡ് പതിപ്പിച്ചും , റോഡ് മാർക്കിംഗും ദിശാബോർഡുകൾ സ്ഥാപിച്ചും റോഡുകളുടെ നിർമ്മാണം പൂർത്തിയായി വരുകയാണ്. 3 വർഷമാണ് ഗ്യാരന്റി പീരിയഡ് . റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ പുരോഗതി എംഎൽഎ അഡ്വ.ബി.സത്യൻ നേരിട്ട് വിലയിരുത്തി. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. നഗരൂർ പഞ്ചായത്തിലെ വലിയ വികസന കുതിപ്പിന് ഇടയാക്കുന്ന പ്രസ്തുത റോഡുകൾ ഓഗസ്റ്റ് അവസാനം ഓണ സമ്മാനമായ് നാടിന് സമർപ്പിയ്ക്കുമെന്ന് എംഎൽഎ അഡ്വ. ബി. സത്യൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!