ജൈവ കർഷകരുടെ കൂട്ടായ്മയായ “നന്ദിയോട് കാർഷിക വ്യാവസായിക വിപണന സംഘം” പ്രവർത്തനമാരംഭിച്ചു.

നന്ദിയോട് :നന്ദിയോട് കേന്ദ്രമാക്കി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവകർഷകരുടെ കൂട്ടായ്മയായ നന്ദിയോട് കാർഷിക വ്യാവസായിക വിപണന സംഘം എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ഈ പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ സംഭരിയ്ക്കുകയും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് വിൽപ്പന നടത്തുകയും ചെയ്യുന്ന രംഗം ആണിത് ഇതിന്റെ അവിചാരിതമായ ഉദ്ഘാടനം. നന്ദിയോട് കൃഷി ഓഫീസർ പി.എസ് റീജ നിർവഹിച്ചു. നന്ദിയോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പേരയം ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പുലിയൂർ രാജൻ, വി.എസ് രമേശൻ, ബിജെപി മണ്ഡലം പ്രസിഡൻറ് ബിനു, ജനമിത്ര സംഘം പ്രസിഡൻറ് പി.എസ് ബാജി ലാൽ, സെക്രട്ടറി എസ് ബാലു, സന്തോഷ്, വിനു.എസ്. ലാൽ, ബിജുകുമാർ, സാജു അനിഷ് ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.