ആറ്റിങ്ങൽ സ്വദേശി അൽഖോബാറിൽ മരിച്ചു

ഹൃദയാഘാതം മൂലം ആറ്റിങ്ങല്‍ കൊടുവഴന്നൂര്‍ സ്വദേശി അബ്​ദുല്‍ ജബ്ബാര്‍ (49) അല്‍ഖോബാറില്‍ മരിച്ചു. ​ റാക്ക ഗാമ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം​. റാക്കയിലെ പ്രമുഖ ഡെക്കോര്‍ സ്ഥാപനമായ അലി അബ്​ദുല്‍ ഹാദി കമ്ബനിയില്‍ നാലര വര്‍ഷമായി ഡ്രൈവര്‍ ജോലിചെയ്യുന്ന അബ്​ദുല്‍ ജബ്ബാറിന് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഭാര്യ: സമീന. വിദ്യാര്‍ഥികളായ നസറുദ്ദീന്‍ ഷാ, അസ്​ലം എന്നിവര്‍ മക്കളാണ്.