മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒറ്റൂർ സ്വദേശി മരിച്ചു

ഒറ്റൂർ : ഒറ്റൂർ കൂട്ടിക്കട അങ്ങാടികുന്നിൽ വീട്ടിൽ ചെല്ലയ്യൻ ചെട്ടിയാർ (71) ഇന്നലെ വൈകിട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവെ മരണപ്പെട്ടു. ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് പേഷ്യൻ്റായിരുന്നു. ആഴ്ചയിൽ രണ്ട് ഡയാലിസ് നടത്തിവരുകയായിരുന്നു. രോഗം ഗുരുതരമായതിനാൽ ആഗസ്റ്റ് 3-ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്കായ് പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ഐ.സി.യുവിലെക്ക് മാറ്റി ചികിത്സിച്ചു വരുകയായിരുന്നു. ഇന്നലെ വൈകിട്ട് മരണപ്പെട്ടു. ബന്ധുക്കളുടെ ആവശ്യപ്രകാരം സ്രവ പരിശോധനയ്ക്കായ് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് വിട്ടിരിക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞ് ഫലം വന്നതിനു ശേഷം മാത്രമെ മറ്റ് മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയുകയുള്ളു.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ് ഫലം നെഗറ്റീവ് എന്നാണ് മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുള്ളത്. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ മറ്റാരുമില്ല . ഇതിന് മുൻപ് ചെറുന്നിയൂർ പഞ്ചായത്തിൽ നെല്ലേറ്റിൽ വാർഡിൽ മുടിയക്കോട് വെള്ളിയാഴ്ചക്കാവിൽ മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ രണ്ടു കുട്ടികൾ മാത്രമേയുള്ളു. ആശുപത്രിയിൽ പോയതിന് ശേഷം വീടുമായ് യാതൊരു ബന്ധവും, മറ്റാരുമായും സമ്പർക്കവുമില്ല. ഇപ്പോൾ താമസിക്കുന്ന കൂട്ടിക്കട ഭാഗത്തും മറ്റുള്ളവർക്ക് നെഗറ്റീവ് ആയ സാഹചര്യത്തിൽ ഭയപ്പെടാനില്ല. മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സമ്പർക്കം വഴിയായിരിയ്ക്കും കോവിഡ് ബാധിച്ചിട്ടുള്ളതെന്നാണ് നിഗമനമെന്നും ആരും പരിഭ്രാന്തകരുതെന്നും കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന അഡ്വ അഡ്വ .ബി സത്യൻ എംഎൽഎ അറിയിച്ചു.