വാഹനാപകടത്തിൽ തോന്നയ്ക്കൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു .

തോന്നയ്ക്കൽ: കഴക്കൂട്ടം പോലീസ് സ്റ്റേഷനു സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരണമടഞ്ഞു. തോന്നയ്ക്കൽ ഭൂതാന കോളനിക്കടുത്ത് പാട്ടത്തിൻകര, ഷമീം മൻസിലിൽ ഷാജഹാന്റെയും ഹൈറുന്നിസയുടെയും മകൻ ഷമീർ (28) ആണ് ബൈക്കപടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബന്ധുവിനെ കാണാനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പോകവെയാണ് അപകടമുണ്ടായത്.

രാത്രി 12 മണിയോടെ ദേശീയ പാതയിൽ കഴക്കൂട്ടം പോലീസ് സ്റ്റേഷനടുത്ത് വെച്ച് എതിരെ വന്ന വാഹനം തട്ടാതെ വെട്ടിയൊഴിക്കുന്നതിനിടെ റോഡിലെ ബാരിക്കേഡിൽ തലയിടിച്ച് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഷമീറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അവിവാഹിതനായ ഷമീർ മംഗലപുരം ഇംഗ്ളീഷ് ഇൻഡ്യൻ ക്ളേയിലെ ജീവനക്കാരനാണ്. ഷെമി, ഷംനാദ് എന്നിവർ സഹോദരങ്ങളാണ്.