നാവായിക്കുളത്ത് ഇന്ന് 9 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു,  കടമ്പാട്ടുകോണം മത്സ്യമാർക്കറ്റ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ

നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പഞ്ചായത്ത്‌ പരിധിയിലെ വാർഡ്‌ 7 ൽ 5പേർ, വാർഡ്‌ 19ൽ ഒരാൾ, വാർഡ്‌ 21ൽ ഒരാൾ, വാർഡ്‌ 6 ൽ ഒരാൾ, വാർഡ്‌ 12 ൽ ഒരാൾ എന്നിങ്ങനെയാണ് പോസിറ്റീവ് കണ്ടെത്തിയത്.

കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിൽ 30 പേർ സാമ്പിൾ  പരിശോധന നടത്തിയതിൽ 28 പേരുടെ ഫലം അറിഞ്ഞതിൽ 2 പേർ പോസിറ്റീവ് ആയി. അതിൽ ഒരാൾ ഇരുപത്തിഎട്ടാം  മൈലിൽ എൽ.ഐ.സി ഓൺലൈൻ  സേവന കേന്ദ്രം നടത്തുന്നുണ്ട്. ഈ മാസം 23 മുതൽ ഈ സ്ഥാപനം സന്ദർശിച്ച എല്ലാവരും സ്വയം നിരീക്ഷണ ത്തിൽ കഴിയണം.

ഈ പോസിറ്റീവ് കേസുകളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ അറിവോടെ മാത്രമേ
പുറത്തേക്ക് ഇറങ്ങാൻ പാടുള്ളൂ. മറ്റ് വാർഡ്‌കളിലെ  പോസിറ്റീവ് കേസുകളുമായി  സമ്പർക്കം ഉണ്ടായിട്ടുള്ളവരും നിരീക്ഷണത്തിൽ കഴിയണം.

കടമ്പാട്ടുകോണം മത്സ്യമാർക്കറ്റ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ.ഈ മാസം 23 മുതൽ ഇന്ന് വരെ മാർക്കറ്റിൽ പോയിട്ടുള്ളവർ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.

ആരും ഭയപ്പെടാതെ ജാഗ്രതയോടെ കഴിയണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ തമ്പി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു കെ, മെഡിക്കൽ ഓഫീസർ ഡോ ഷാനിൻ ബാവ എന്നിവർ അറിയിച്ചു.

രോഗ ലക്ഷണങ്ങൾ കണ്ടാലോ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാലോ വിളിക്കേണ്ട ഫോൺ നമ്പർ

9048113342

8281319763

9446359775

9447558745