നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പോയി

നെടുമങ്ങാട്: നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സ്വയം നിരീക്ഷണത്തിൽ പോയി. രണ്ടാഴ്ചയ്ക്കിടെ പത്തിലധികം രോഗികൾക്കും അഞ്ചു ജീവനക്കാർക്കും കോവിഡ് ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഡോക്ടർമാരും പത്തിലധികം ജീവനക്കാരും ക്വാറന്റീനിൽ പോയത്. ആശുപത്രിയിൽനിന്നു ജീവനക്കാർക്ക് ക്വാറന്റീനിൽ പോകുന്നതിന് രേഖാമൂലമുള്ള അനുമതി നൽകുന്നില്ലെന്ന് പരാതിയുമുണ്ട്. രണ്ടാഴ്ചയ്ക്കിടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പത്തിലധികം ജീവനക്കാർക്കും പതിനഞ്ചിലധികം രോഗികൾക്കുമാണ് കോവിഡ് ബാധിച്ചത്.