നെടുമങ്ങാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ മുഖവുർ വാർഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലം ജംഗ്‌ഷനിൽ വാടകക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും ഭാര്യക്കും 6മാസം പ്രായമുള്ള കുഞ്ഞിനും ആണ്. ഒരാഴ്ചകാലമായി ഇവർ ക്വാറന്റീൻ ആയിരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. പനിയെ തുടർന്ന് ഇവർക്ക് ഇന്ന് രാവിലെ നടത്തിയ ടെസ്റ്റിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇവർ വട്ടപ്പാറ ആശുപത്രിയിൽ ചികിത്സയിൽ ആണ്.