നെടുമങ്ങാട്ട് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 23കാരി മരിച്ചു..

നെടുമങ്ങാട് :ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ – ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തികളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആരോഗ്യ ഭവനിൽ ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് ആറു മാസമായിട്ടുള്ളൂ. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.