നെടുങ്ങണ്ട വലിയകുഴി റോഡിൽ മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം

അഞ്ചുതെങ്ങ്: ശക്തമായ മഴയിലും കാറ്റിലും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നെടുങ്ങണ്ട വലിയകുഴി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെടുകയും മലവിളയിലെ വീടിന്റെ സംരക്ഷണഭിത്തി തകരുകയും വീട് അപകട നിലയിൽ ആവുകയും ചെയ്തു. വിവരമറിഞ്ഞു എത്തിയ വാർഡ് മെമ്പർ പി. വിമൽ രാജ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ലൈജു, എസ് എഫ് ഐ ലോക്കൽ കമ്മിറ്റി കൺവീനർ വിജയ് വിമൽ, വില്ലേജ് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണൽ നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.

കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവർക്ക് അവശ്യമായ ധനസഹായങ്ങൾ നൽകണമെന്ന് വാർഡ് മെമ്പർ പി. വിമൽ രാജ് അധികാരികളോട് അവശ്യപെട്ടു.