ഓണത്തിന് പച്ചക്കറി വീട്ടിലെത്തിക്കാൻ ആനാട്ട് ഓണമുറ്റം ഓൺ ലൈൻ പദ്ധതി.

കൊറോണ മഹാമാരിയെ അതിജീവിക്കാൻ ഒത്തുകൂടൽ വേദികൾ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ;എല്ലാ വീട്ടുമുറ്റങ്ങളിലും പച്ചക്കറികളെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപ്പഞ്ചായത്തും, കാർഷിക വികസന സമിതിയും, കർകചന്ത ഇക്കോഷോപ്പ് ടീമും സംയുക്തമായാണ് സുഭിക്ഷ കേരളം പദ്ധതി കൂടി മുൻനിർത്തി വീട്ടുപടിക്കൽ ചന്ത നടത്തുന്നത്.നാടനും മറുനാടനും പച്ചക്കറി ഈ സമൃദ്ധ കിറ്റിലുണ്ടാകും. കുടുംബശ്രീകകളുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തിലെ സകല റെസിഡൻറ്സ് അസോസിയേഷനുകളേയും പങ്കാളികളാക്കിയായിരിക്കും ഓണ ഓൺലൈൻ പ്രവർത്തിക്കുന്നത്.

ഓണത്തിന് പച്ചക്കറികൾക്ക് കൂടുതൽ വില നൽകേണ്ട ! പരിഹാരവുമായി ആനാട് പഞ്ചായത്ത്

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Saturday, August 22, 2020

ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷ് ചെയർമാനും, കൃഷി ആഫീസർ എസ്.ജയകുമാർ കൺവീനറും, ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ട് രാജേന്ദ്രൻ നായർ, കാർഷിക വികസന സമിതി അംഗങ്ങളായ അജയകുമാർ, ഗോപകുമാർ,  ഗിൽബർട്ട്, ധനീഷ്, ഇക്കോ ഷോപ്പ് ഭാരവാഹികളായ ആനാട് ആൽബർട്ട്, രാധാകൃഷ്ണൻ തുടങ്ങിയവർ അംഗങ്ങളായ ഒരു കമ്മിറ്റിയും നിലവിൽ വന്നു.

കിറ്റ് ആവശ്യമുള്ളവർ ആഗസ്റ്റ് -25 നു മുൻപ് 9496815030 ൽ വാട്സാപ്പ് ചെയ്യുകയോ ,വിളിച്ച് രജിസ്റ്റർ ചെയ്യുക.

ഓണമുറ്റം ഓൺ ലൈൻ വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷ് നിർവ്വഹിച്ചു.