
മൂന്നാം ക്ലാസുകാരി രേവതിക്കും അനിയത്തി ആരതിക്കും ഇത് ആഹ്ലാദത്തിന്റെ ഓണക്കാലം.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മിച്ച വീട്ടില്‍ ആദ്യമായി അത്തപൂക്കളം ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ഈ കൊച്ചു കുരുന്നുകള്‍.
മാണിക്കല്‍ പഞ്ചായത്തിലെ ചിറത്തരയ്ക്കല് രേവതി ഭവനില്‍ ബിജുവിന്റെയും രാധാമണിയുടെയും മക്കളാണ് ഇവര്‍.ചിങ്ങം ഒന്നിനാണ് ഇവര്‍ പുതിയ വീട്ടില്‍ താമസം ആരംഭിച്ചത്.
സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്പഞ്ചായത്ത് തന്നെ മുന്‍കൈ എടുത്താണ് ഇവര്‍ക്കായി സ്ഥലം വാങ്ങി നല്‍കിയത്. തുടര്‍ന്ന് ലൈഫില്‍ ഉള്‍പ്പെടുത്തി വീടും അനുവദിച്ചു.വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ശുചിമുറി, കിണര്‍ എന്നിവയും നിര്‍മിച്ചു നല്കി. വീടിന് അവസാന മിനുക്കു പണികള്‍ ബാക്കിയുണ്ടെങ്കിലും അതും പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ഇവര്‍ക്കുണ്ട്.
രാധാമണിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്.’വിവാഹം കഴിഞ്ഞത് മുതല്‍ വാടക വീടടുകളിൽ മാറി മാറി ആയിരുന്നു താമസിക്കുകയായിരുന്നു. പെണ്‍കുഞ്ഞുങ്ങളുമായി സുരക്ഷിതമായി താമസിക്കാന്‍ ഒരിടം. ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു അത്. അങ്ങനെയാണ് പഞ്ചായത്തില്‍ വീടിന് അപേക്ഷ കൊടുത്തത്. എന്നാലും ഇത്ര വേഗത്തില്‍ സ്വന്തം വീട്ടില്‍ താമസിക്കാമെന്ന് കരുതിയില്ല’ രാധാമണി പറയുന്നു.സംസ്ഥാന സർക്കാർ നൽകുന്ന കരുതലിൻ്റ കരുത്ത് നൽകുന്ന ആത്മവിശ്വാസത്തിൻ്റെ തിളക്കമുണ്ട് അവരുടെ കണ്ണുകളിൽ .
മുന്‍പ് കര്‍ക്കിടകത്തില്‍ മഴകൂടി എത്തുന്നതോടെ കൂലി പണിക്കാരനായ ബിജുവിന് പലപ്പോഴും ജോലി ഉണ്ടാകാറില്ല.പല ഓണകാലത്തും വാടക കൃത്യമായി നല്കാന് സാധിക്കാതെ വീട്ടില്‍ നിന്ന് കണ്ണിരോടെ ഇറങ്ങേണ്ടി വന്നിട്ടുമുണ്ട് ഈ കുടുംബത്തിന്.
ആരും ഇറക്കി വിടാത്ത, മഴ പെയ്താൽ ചോര്‍ന്നൊലിക്കാത്ത, അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും പ്രായമായ അമ്മയ്ക്കുമൊപ്പം തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാധാമണി.അങ്ങനെ ഓണക്കാലത്ത് ഇവരുടെ ലൈഫും പൂവിടുകയാണ്. .മഹാമാരിയുടെ കാലത്തും തങ്ങളെ കൊണ്ടാകുന്നതു പോലെ, സദ്യ ഒരുക്കിയും പൂക്കളം ഇട്ടും ഓണം ഇവരും ആഘോഷിക്കും.
ലോകത്തെ മുഴുവന്‍ അക്ഷരര്‍ത്ഥത്തില്‍ പിന്നോട്ട് വലിച്ചകോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് അതിവേഗം മുന്നേറുകയാണ്.ലൈഫ് മിഷനിലൂടെ ജില്ലയില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് ഓണക്കാലത്ത്സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നത്.