ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികൾക്കായി ടിവി വിതരണം ചെയ്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികൾക്കായി ടിവി വിതരണം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്തിലെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ സാംസങ് 82 cm എൽ. ഇ. ഡി ടിവി കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസറിനും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠനും, വാർഡ് മെമ്പർ രേഖ വി. ആറിനും നൽകി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 8 ആം വാർഡായ കുറക്കട അംബേദ്കർ ഗ്രാമത്തിലെ അങ്കണവാടിക്ക് കൈമാറുകയായിരുന്നു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ ശ്രീകണ്ഠൻ നായർ, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, സ്ഥിരം സമിതി അധ്യക്ഷൻ എ. എസ്. ശ്രീകണ്ഠൻ, വാർഡ് മെമ്പർ രേഖ വി. ആർ, പ്രഭാകരൻ നായർ, അനിൽകുമാർ, അനിരുദ്ധൻ, മറ്റു പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.