ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ടീവിയും തെർമൽ സ്കാനറും നൽകി

ആറ്റിങ്ങൽ കെയറിൻ്റെ ഭാഗമായി ലണ്ടൻ (UK) കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കെയറും പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂർ 17-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയും സംയുക്തമായി മീൻതാങ്ങി പട്ടികജാതി കോളനിയിൽ ഒരു കുടുംബത്തിലെ 7-ാം ക്ലാസ്സിലും 9-ാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ പഠന സൗകര്യാർത്ഥം ഒരു ടി വി യും കൊവിഡ് 19 കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവഴന്നൂർ ഫാമിലി സബ് സെൻ്ററിന് ഡിജിറ്റൽ തെർമൽ സ്കാനറും ഡിസിസി മെമ്പർ എ. അഹമ്മദ് കബീറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് അഡ്വ അടൂർ പ്രകാശ് എംപി വിതരണം ചെയ്തു.കെപിസിസി മെമ്പർ എ.ഇബ്രാഹിം കുട്ടി, പഞ്ചായത്തംഗം സി.എസ് സൈജു,മണ്ഡലം പ്രസിഡൻ്റ് എസ്.വിശ്വംഭരൻ, ഡി.സത്യൻ, പുല്ലയിൽ ശ്രീധരൻപിള്ള, ഗോപകുമാർ,വേണു പറമ്പിൽ,ഷൈജുലാൽ എന്നിവർ സംസാരിച്ചു