അഖില കേരള ഓണം ഓൺലൈൺ ക്വിസ് മത്സരം, പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം

നഗരൂർ:കൊറോണ കാരണം ഓണം പോലും ഓൺലൈനായ കാലമാണ് ! ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന ഓണകളികൾ ഇത്തവണ ഇല്ലതാനും.ഈ സാഹചര്യത്തിൽ ഓൺലൈനായി ക്വിസ് മത്സരം സംഘടിപ്പിക്കുകയാണ് നഗരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനൽ.വിദ്യാഭ്യാസ വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കാനായി പ്രവർത്തിക്കുന്ന എടുവിഷൻ മലയാളം എന്ന ചാനൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്.മത്സരത്തിൽ പങ്കെടുക്കാനും വിശദവിവരങ്ങൾക്കും ലിങ്ക് ഉപയോഗിക്കാം
https://docs.google.com/forms/d/e/1FAIpQLSf5-lrKT9DDlxBGjwSfAPh0ZRFp9qh2fZiLSFK9LIE8Ej5-rw/viewform?usp=sf_link.

വിശദവിവരങ്ങൾക്ക്
https://youtu.be/K64xr4ZYL1c

ക്വിസ് മത്സരം ഓഗസ്റ്റ് 30 നു വൈകുന്നേരം 4 മണിക്ക് അവസാനിക്കും.

പങ്കെടുത്ത് 60% മാർക്ക് നേടുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ്  ലഭ്യമാകുന്നതാണ്.

ഒരു ഫോണിൽ നിന്ന് ഒരു പ്രാവശ്യം മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു.

ഫലവും മറ്റ് അനുബന്ധ വിവരങ്ങളും എടുവിഷൻ മലയാളം എന്ന യൂട്യൂബ് ചാനലിൽ ആണ് upload ചെയ്യുന്നത്.

ഫൈനൽ മത്സരം വാട്സ്ആപ്പ്ലൂടെയാണ് നടക്കുന്നത്.