ചിറയിൻകീഴിൽ ഓൺലൈൻ വിദ്യാസഹായി പദ്ധതി ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചിറയിൻകീഴ് മണ്ഡലത്തിൽ ഓൺലൈൻ വിദ്യാസഹായി പദ്ധതിയ്ക്ക് തുടക്കമായി. മണ്ഡലതല ഉദ്‌ഘാടനം മംഗലപുരത്തു ഊരുക്കോണം അങ്കണവാടിയിൽ ഡെപ്യുട്ടി സ്പീക്കർ വി. ശശിയുടെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന പരിപാടി വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഓൺലനിലൂടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, മംഗലപുരം വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി വിദ്യാഭ്യാസകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ എസ്. ജയ, സെക്രട്ടറി ജി. എൻ. ഹരികുമാർ, ബി ആർ സി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ. സന്തോഷ്‌ കുമാർ, ബി ആർ സി ട്രെയിനർ സതീഷ് ജി. വി, സി ആർ സി കോഡിനേറ്റർ ദിനേഷ് സി. എസ്, ടെക്നിക്കൽ സ്റ്റാഫ് ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

കെ. എസ്. എഫ്. ഇ യും എം. എൽ. എ യുടെ പ്രാദേശിക ഫണ്ടും ഉപയോഗിച്ചാണ് മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും ഗ്രന്ഥശാലകളിലും പൊതുമന്ദിരങ്ങളിലുമായി ഗ്രാമ പഞ്ചായത്തകളുടെ നേതൃത്വത്തിൽ 290 കേന്ദ്രങ്ങളിലാണ് ഇന്ന് ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടത്. നാളെ മുതൽ ഈ സെന്ററുകളിൽ ബി ആർ സി യുടെ നേതൃത്വത്തിൽ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നത്. ചിറയിൻകീഴ് മണ്ഡലത്തിലെ ഈ പദ്ധതി കേരളത്തിന്‌ മാതൃകയാവുകയാണ്.