ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.

ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ 34 വയസുള്ള യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒറ്റൂർ ചേന്നൻകോട് രണ്ടാം വാർഡിലെ താമസക്കാരനാണ് . ഭാര്യയുടെ ചികിത്സാർത്ഥം രണ്ടു പേരുടേയും സ്രവ പരിശോധന നടത്തിയതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് . എന്നാൽ ഭാര്യയ്ക്ക് പരിശോധനാ ഫലം നെഗറ്റീവ് ആണ് . ഇദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന 3 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചേന്നൻകോട് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസ് അടയ്ക്കുകയും ചെയ്തു. ബാങ്ക് അണുവിമുക്തമാക്കിയതിനു ശേഷം മാത്രമെ തുറന്നു പ്രവർത്തിയ്ക്കുകയുള്ളു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും , നേരിട്ട് സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഭയമല്ല വേണ്ടത് അതീവ ജാഗ്രതയാണെന്ന് അഡ്വ . ബി . സത്യൻ എംഎൽഎ പറഞ്ഞു.