പരുത്തിപ്പള്ളി റേഞ്ച് ഓഫീസിനു മുന്നിൽ ധർണ നടന്നു

കുറ്റിച്ചൽ:കേരളത്തിലെ മൂവായിരത്തോളം വരുന്ന വനം കാവൽക്കാരുടെയും താത്കാലിക ദിവസവേതന തൊഴിലാളികളുടെയും തൊഴിലും വേതനവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിനു മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് പുറത്തിപ്പാറ സജീവ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൃഷ്ണപിള്ള ,റേഞ്ച് കൺവീനർ കുട്ടപ്പാറ ഷിബു,കിച്ചു,കണ്ണൻ,രാഹുൽ എന്നിവർ സംസാരിച്ചു.