ജനവാസ മേഖലയിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമം : ഇബാസ്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ തടഞ്ഞു.

പള്ളിക്കൽ പഞ്ചായത്തിലെ അറവ് മാലിന്യങ്ങൾ ഉൾപ്പടെ ഈരാറ്റിൽ ജനവാസ മേഖലക്ക് സമീപം നിക്ഷേപിക്കുവാനുള്ള ശ്രമം നാട്ടിലെ കൂടായ്മയായ ഇബാസ്ക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. പഞ്ചായത്ത് അധികൃതരുടെ ഈ നീക്കത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇബാസ്ക്ക് പ്രതിനിധികൾ അറിയിച്ചു. അതേ സമയം പള്ളിക്കൽ സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചതും നിക്ഷേപിക്കാൻ ശ്രമിച്ച മാലിന്യം തിരികെയെടുപ്പിച്ച് മറ്റൊരിടത്തേക്ക് കൊണ്ട് പോകുകയും ചെയ്‌തത്‌.മാലിന്യ നിക്ഷേപം ഈരാറ്റിൽ പ്രദേശത്ത് ഒരു നിലക്കും അനുവദിക്കുകയില്ലെന്നും ജനങ്ങളെ അണിനിരത്തി തടയുമെന്നും നാട്ടിലെ ജനകീയ കൂട്ടായ്‌മയായ ഇബാസ്ക്ക് ക്ലബ്ബ് നേതൃത്വം ഉറപ്പ് നൽകി.