ക്വാറന്റീനിൽ കഴിയവെ ആത്മഹത്യക്കു ശ്രമിച്ച യുവതിയെ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി, പള്ളിക്കൽ പോലീസ് നാടിന് അഭിമാനമായത് ഇങ്ങനെ

മടവൂർ പഞ്ചായത്തിൽ കണ്ടെയ്ൻമന്റ്‌ വാർഡിലെ പട്രോളിങ്ങിനിടെയാണു കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ആളിന്റെ വീടിനു മുന്നിൽ അയൽക്കാർ കൂടിനിൽക്കുന്നത്‌ പോലീസിന്റെ ശ്രദ്ധയിൽപെടുന്നത്.വിവരം അന്വേഷിക്കാൻ നിർത്തിയ പോലീസുകാർക്ക്‌ മനസിലായത്‌,കോവിഡ്‌ ബാധിച്ചയാളുടെ ഭാര്യ മാനസികപ്രയാസം മൂലം ആത്മഹത്യയ്ക്ക്‌ ശ്രമിച്ച വിവരമാണ്.ഒരു നിമിഷം പോലും പാഴാക്കാതെ ഗേറ്റ്‌ കടന്നെത്തി പൂട്ടിയിരുന്ന വാതിൽ ചവിട്ടി തുറന്ന് പോലീസുകാർ അകത്തുപ്രവേശിച്ചു. ബോധരഹിതയായി രക്തം വാർന്ന് നിലത്ത്‌ കിടക്കുന്ന സ്ത്രീയെയും , ഇത്‌ കണ്ട്‌ ഒന്നും ചെയ്യാനാകാതെ വിറങ്ങലിച്ച്‌ നിൽക്കുന്ന ഏറെ പ്രായം ചെന്ന ഇവരുടെ അമ്മയെയുമാണ് പോലീസുകാർക്ക് അവിടെ കാണാനായത്.സ്ത്രീയുടെ ജീവൻ ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞു സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമശുശ്രൂഷ നൽകുകയായിരുന്നു പോലീസുകാർ. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസുകാർ ആരോഗ്യപ്രവർത്തകരുടെ റോളിലേക്ക് മാറി

എത്രയും വേഗം ആംബുലൻസു വിളിച്ചുവരുത്തി യുവതിയെ ഹോസ്പിറ്റലിലേക്കയച്ചു. കൂടെ ഉണ്ടായിരുന്ന അമ്മയ്ക്ക്‌ ഭക്ഷണവും എത്തിച്ച്‌ നൽകി ഇപ്പൊ സ്വയം ക്വോറന്റൈനിൽ പോകാൻ നിൽക്കുകയാണു നാടിനഭിമാനമായ ഈ പോലീസ്‌ ഓഫീസർമാർ.

പള്ളിക്കൽ പോലീസ്‌ സ്റ്റേഷനിലെ സിവിൽ പോലീസ്‌ ഓഫീസറായ വിനീഷ്‌ വിനീഷ് പോങ്ങനാട്, എ എസ്‌ ഐ സുരേഷ്‌കുമാർ വി.എസ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്.