പള്ളിനട പൗരസമിതി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

കണിയാപുരം : പായ്ച്ചിറ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന പള്ളിനട പൗരസമിതി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പള്ളിപ്പുറം അഭയതീരം , പായ്ച്ചിറ വയോജന പരിപാലന കേന്ദ്രം എന്നിവടങ്ങളിലെ അന്തേവാസികൾക്ക് സ്നേഹവിരുന്നൊരുക്കി. വലിയപെരുന്നാളോട് അനുബന്ധിച്ചു സംഘടിപ്പിച്ച സ്നേഹവിരുന്നിൽ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൗരസമിതി അംഗങ്ങൾ പങ്കെടുത്തു. റാസി , സജി , നിയാസ് , ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.