പനവൂർ സ്വദേശിയായ യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പനവൂർ : പനവൂർ ആറ്റിൻപുറം സ്വദേശിയായ യുവാവ് റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിൻപുറം ഔസൈറ്റ് കോളനി സ്വദേശി വിനോദ്(28) ആണ് വീടിനു പുറകിലുള്ള റബർ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടത്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്യുസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.