പാങ്ങോട്, കല്ലറ പ്രദേശങ്ങളിൽ മത്സ്യവ്യാപാരത്തിന് താത്കാലിക നിരോധനം

പാങ്ങോട് : പാങ്ങോട്, കല്ലറ പഞ്ചായത്തുകളിൽ ഇന്നലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മത്സ്യവ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവരാണ് രോഗം ബാധിച്ചവരിലേറെയും. അതിനാൽ ഇനി അറിയിപ്പുണ്ടാകുന്നതുവരെ പാങ്ങോട് പോലീസ് സ്‌റ്റേഷൻ അതിർത്തിയിൽ മത്സ്യവ്യാപാരം നിരോധിച്ചതായി പാങ്ങോട് പോലീസ് ഇൻസ്‌പെക്ടർ എൻ.സുനീഷ് അറിയിച്ചു.