പാപനാശത്ത് കുന്നും നടപ്പാതയും ഇടിഞ്ഞുവീണു

വർക്കല : പാപനാശം ഹെലിപ്പാഡിലെ നോർത്ത് ക്ലിഫിലെ കുന്നും നടപ്പാതയും ഇടിഞ്ഞുവീണു.  കണ്ടെയ്ൻമെന്റ്‌ സോണായതിനാൽ ആരുമുണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയിലും കുന്നിന്റെ  ഭാഗങ്ങൾ താഴേക്ക് വീണിരുന്നു. നടപ്പാതയും ഇടിഞ്ഞുവീണതോടെ പ്രദേശത്തെ യാത്ര താല്ക്കാലികമായി നിർത്തിവച്ചു.