
കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം ഉളള 31പേർക്കായി കഴിഞ്ഞ ദിവസം തട്ടത്തുമല ജി എച്ച് എസ് എസിൽ വച്ച് സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ ഫലം ഇന്ന് (23/08/2020) വന്നതിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ 9 പേർക്കും കിളിമാനൂർ പഞ്ചായത്തിലെ 2 പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് പഴയചന്ത സ്വദേശികളായ 52 ഉം 67 ഉം വയസ്സുള്ള രണ്ടു പുരുഷൻമാർക്ക് പോസിറ്റീവായിട്ടുണ്ട്.
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമണിൽ കഴിഞ്ഞ ദിവസം പോസിറ്റീവായ യുവാവിൻ്റെ അച്ഛനും(58) അമ്മൂമ്മയ്ക്കും(85) കുട്ടിക്കും (11) പോസിറ്റീവായിട്ടുണ്ട്. കാനാറയിലുള്ള ഒരു വീട്ടമ്മയ്ക്കും (39) അവരുടെ 7,13 വയസുള്ള മക്കൾക്കും പോസിറ്റീവായിട്ടുണ്ട്. കുന്നുമ്മൽ ഉള്ള യുവാവിനും (42) മഹാദേവേശ്വരത്തുള്ള യുവാവിനും (30) കൊപ്പം, ചെറുനാരകം കോടുള്ള പുരുഷനും (45)പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെല്ലാം നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു.ഇവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് നടപടികളാരംഭിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകുന്ന എല്ലാ മുന്നറിയിപ്പുകളും നിർദ്ദേങ്ങളും കർശനമായി പാലിക്കണമെന്നും രോഗവ്യാപന പ്രതിരോധത്തിനായി എല്ലാവരും ജാഗ്രപാലിക്കണമെന്നും എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു.