പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാലയിൽ കോവിഡ് ബാധിച്ച് 58 വയസ്സുകാരൻ മരിച്ചു

പഴയകുന്നുമ്മേൽ : പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാലയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാപ്പാല, കടമ്പ്രവാരം, വിനോദ് ഭവനിൽ വിജയകുമാർ (58) ഇന്നലെ രാത്രിയിൽ മരിച്ചു.

ഏറെ നാളായി ഇദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിൻ്റെ മകന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് രോഗിയുമായി സമ്പർക്കം ഉള്ളവർക്ക് അടയമൺ പി എച്ച്സിയിൽ അടിയന്തിരമായി പരിശോധന നടത്തി.ഇതിൽ വിജയകുമാറിനും, മകൻ്റെ ഭാര്യക്കും പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് വിജകുമാറിൻ്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ആരോഗ്യ പ്രവർത്തകർ ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഉടൻ പിഎച്ച്‌സിയിലേയും സിഎച്ച്‌സിയിലേയും ഡോക്ടർമാരുടേയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും മറ്റ് ടീമംഗങ്ങളുടെയും അടിയന്തിര ഇടപെടലാണ് ഇവിടെ ഉണ്ടായിരുന്ന രോഗവ്യാപന ഭീതി ഒഴിവായത്.

താലൂക്ക് സെൻ്ററിൽ നിന്നും പരിശോധനക്ക് എത്തുന്നതുവരെ കാത്തിരിക്കാതെ പിഎച്ച്‌സിയിൽ തന്നെ പരിശോധ നടത്തുകയായിരുന്നു ഇവർ ചെയ്തത്. ഈ നടപടിക്ക് അവരെ എംഎൽഎ അഡ്വ ബി സത്യൻ അഭിനന്ദിച്ചു.

“ഈ പ്രദേശത്ത് ഇപ്പോൾ രോഗ വ്യാപന സാഹചര്യം നിലവിലില്ലന്നും രോഗ പ്രതിരോധത്തിനുള്ള എല്ലാ മാർഗ്ഗങ്ങളും ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അറിയിച്ചു. മെഡിക്കൽ കോളേജിൽ ഉള്ള വിജയകുമാറിൻ്റെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.