പൂവച്ചലിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി യൂത്ത് ലീഗ് പ്രവർത്തകർ

പൂവച്ചൽ : സ്വാതന്ത്ര്യ ദിനത്തിൽ പൂവച്ചലിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ. സർക്കാർ സ്ഥാപനങ്ങളായ മാവേലി സ്റ്റോർ, ബിഎസ്എൻഎൽ ഓഫീസ്, കെഎസ്‌എഫ്ഇ, ഇലക്ടിസിറ്റി ബോർഡ് ഓഫീസ് ,വിവിധ സ്വകാര്യ സ്ഥാപനങ്ങൾ, പൊതുജന സമ്പർക്കം കൂടുതലുള്ള അക്ഷയ സെന്റർ, പൂവച്ചൽ ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിയ്ക്കുവാൻ പോകുന്ന എസ്‌കെ ആഡിറ്റോറിയം, പൂവച്ചൽ ഠൗൺ മുസ്ലിം ജമാഅത്തും പരിസരവും, പ്രദേശത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുസ്ലിം യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.