പുളിമാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ 11 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

പുളിമാത്ത് : പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ 8, 14, 15 വാർഡുകളിൽപ്പെട്ട 11 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

15-ാം വാർഡായ പേടികുളത്ത് വെഞ്ഞാറമൂട് കെഎസ്എഫ്ഇയിൽ ജോലിയുള്ള ഒരു യുവതിക്കും 5 വയസുള്ള കുഞ്ഞിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വക്കം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങളായ ഏഴു പേർക്കും കോവിഡ് പോസിറ്റിവായി.14 ,15 വാർഡുകളിലാണ് ഇവരുടെ താമസം. അച്ഛൻ, അമ്മ സഹോദരൻ ഉൾപ്പെടെയുള്ളവർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരേയും ട്രീറ്റ്മെൻറ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന നടത്തുന്നതിന് ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് സംവിധാനം ഒരുക്കും.

പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന സ്ത്രീക്കും പുരുഷനും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരേയും കണ്ടെത്തി നിരീക്ഷത്തിലാക്കാൻ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

ആരും ഭയപ്പെടേണ്ടതായിട്ടില്ല. ഈ ഭാഗങ്ങളിലെല്ലാം തന്നെ നിലവിൽ ശക്തമായ വ്യാപന പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കാട്ടുപുറം പി.എച്ച് സിയിൽ പരിശോധനാ സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തും, ആരോഗ്യ പ്രവർത്തകരും കൂട്ടായി പ്രവർത്തിക്കുന്നുണ്ട്. അതീവ ജാഗ്രതയോടെ മുന്നോട്ട് പോകുന്നതിന് ഏവരുടേയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്ന് അഡ്വ. ബി.സത്യൻ എം എൽ എ അറിയിച്ചു.