പുളിമാത്ത്, പഴയകുന്നുമ്മേൽ, കിളിമാനൂർ പ്രദേശങ്ങളിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ…

ആറ്റിങ്ങൽ : പുളിമാത്ത് (കാട്ടുംപുറം ) പിഎച്ച്സിയിൽ നടന്ന 41 പേരുടെ ആൻ്റിജൻ പരിശോധനയിൽ 7 പേർക്ക് കോവിഡ് – 19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ൽ കുറ്റിമൂട് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പോസിറ്റീവ് സ്ഥിരീകരിച്ച യുവതിയുടെ 61 വയസുള്ള അച്ഛൻ,60 വയസുള്ള അമ്മ എന്നിവർക്കും പോസിറ്റീവായിട്ടുണ്ട്. ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

വാർഡ് 6 ൽ വാലുപച്ച എന്ന സ്ഥലത്ത് 41വയസുള്ള സ്ത്രീക്കും അവരുടെ 14 ഉം, 12 ഉം വയസുള്ള രണ്ട് ആൺമക്കൾക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരോഗ്യ വകുപ്പും പോലീസും ആരംഭിച്ചിട്ടുണ്ട്.

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 തൊളിക്കുഴിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന യുവതിയുടെ രണ്ട് വയസ്സുള്ള കുഞ്ഞിനും പോസിറ്റീവ് സ്ഥിരീകരിച്ചു.

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 3ൽ മാവുവിള എന്ന സ്ഥലത്ത് മറ്റൊരു രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 50 വയസുള്ള സ്ത്രീക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ നിലമേൽ പി എച്ച്സിയിൽ നടത്തിയ പരിശോധനയിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വാർഡ് 1 തട്ടത്തുമലയിലെ 61 വയസുള്ള പുരുഷനും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം നഗരൂർ നെല്ലിക്കുന്ന് ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. അവിടെ കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നീരീക്ഷണത്തിൽ കഴിയുകയായിരുന്നു.

രോഗബാധിതരെ എല്ലാം ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. രോഗ പ്രതിരോധത്തിനാവശ്യമായ എല്ലാ മുൻകരുതലുകളും ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്. അധികൃതർ നൽകുന്ന എല്ലാ മുന്നറിയിപ്പും നിർദ്ദേശങ്ങളും എല്ലാവരും കശനമായി പാലിക്കണമെന്ന് എംഎൽഎ അഡ്വ ബി സത്യൻ അഭ്യർത്ഥിച്ചു