പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് മരണപ്പെട്ടു

പുല്ലമ്പാറ : പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് അസീന ബീവിയുടെ ഭർത്താവ് അബ്ദുൽ ബഷീർ മരണപ്പെട്ടു. വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. കോവിഡ് പോസിറ്റീവ് ആയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന ബീഗവും ചികിത്സയിലാണ്.