പുല്ലമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

പുല്ലമ്പാറ : പുല്ലമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നാണ് വനിതാ പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പഞ്ചായത്ത്‌ കാര്യാലയം അടച്ചിട്ടു. നിരവധി പേർ നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നതായും അധികൃതർ അറിയിച്ചു.