രാമച്ചംവിള ചെറുവള്ളിമുക്ക് ബൈറോഡിന്റെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിൽ

ആറ്റിങ്ങൽ: നഗരസഭ രമച്ചംവിള 21-ാം വാർഡിൽ ബൈ റോഡിന്റെ നിർമ്മാണ പ്രവർത്തനമാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ ചിലവിട്ടാണ് റോഡ് നിർമ്മിക്കുന്നത്. 2010 – 2015 കാലഘട്ടത്തെ മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യമായി റോഡ് വെട്ടിയത്. തുടർന്ന് നിലവിലെ കൗൺസിൽ അധികാരത്തിൽ വന്നതിന് ശേഷം ഈ റോഡ് നഗരസഭയുടെ അസ്തിയിൽ ഉൾപ്പെടുത്തിയിരുന്നു. നഗരസഭാ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ആർ.എസ്.രേഖയുടെ ശ്രമഫലമായാണ് നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

രാമച്ചംവിളയിൽ തുടങ്ങി വിളയിൽമൂലയിൽ ചെന്നെത്തുന്ന തരത്തിലാണ് ഈ ബൈ റോഡിന്റെ നിർമ്മാണം. കൂടാതെ ആറ്റിങ്ങൽ ചിറയിൻകീഴ് പ്രധാന റോഡിൽ തടസങ്ങളുടെയാൽ ഈ ബൈ റോഡ് വഴി വാഹനങ്ങൾ കടത്തിവിട്ട് ഗതാഗത കുരുക്ക് നീയന്ത്രിക്കാം. ഏകദേശം 30 ൽ അധികം കുടുംബങ്ങൾക്കാണ് ഈ റോഡ് വന്നതോടു കൂടി യാത്രാ സൗകര്യവും വഴി വിളക്കുകളുടെയും പ്രയോജനം ലഭ്യമാകുന്നത്. വികസന പ്രവർത്തനങ്ങൾക്ക് വിരോധികളായിട്ടുള്ളവരുടെ ഇടപെടലുകൾ ഇവിടെയും നടന്നിട്ടുണ്ട് അതെല്ലാം ശക്തമായി നേരിട്ടു കൊണ്ടാണ് ഈ റോഡിന്റെ പണികൾ പൂർത്തീകരിക്കാൻ നഗരസഭക്ക് കഴിഞ്ഞതെന്ന് വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ പറഞ്ഞു.
നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്ഥലം സന്ദർശിച്ചു.