അർദ്ധരാത്രി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനിടെ സമീപത്തെ വീട്ടുകാർ ഉണർന്നു, ലോറിയുമായി സാമൂഹിക വിരുദ്ധർ രക്ഷപെട്ടു, സിസിടിവി ദൃശ്യം

അണ്ടൂർക്കോണം മംഗലപുരം പഞ്ചായത്ത്‌ അതിർത്തി പ്രദേശമായ ചെറുകയാൽക്കര പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. ചൊവ്വാഴ്ച പുലർച്ചെ 12 ആരെയോടെയാണ് സംഭവം. ടാങ്കർ ലോറി എത്തി മാലിന്യം തള്ളുന്നതിനിടെ സമീപത്തെ വീട്ടുകാർ ലൈറ്റ് ഇട്ടു. തുടർന്ന് ടാങ്കർ ലോറിയുമായി സാമൂഹിക വിരുദ്ധർ രക്ഷപെട്ടു. ഈ പ്രദേശങ്ങൾ രാത്രിയുടെ മറവിൽ ജനവാസമേഖലയിൽ തുടർച്ചയായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ പോലീസ് പട്രോളിംഗ് ശക്തമാക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

വീഡിയോ :