പുത്തൻ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്ഐ ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു

ആറ്റിങ്ങൽ : നിലവിലെ വിദ്യാഭ്യാസ നയങ്ങളെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്ന പുത്തൻ വിദ്യാഭ്യാസ നയം, സാധാരണക്കാരനായിട്ടുള്ള വിദ്യാർഥികൾക്ക് അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് ആരോപിച്ച് പ്രതിഷേധം. പുത്തൻ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം നടത്തിയ പരിപാടിയുടെ ഭാഗമായി ആറ്റിങ്ങലിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റോഫീസിനു മുന്നിൽ ജില്ലാ ജോയ്ൻ്റ് സെക്രട്ടറി അജിൻ പ്രഭ ഏര്യാ പ്രസിഡന്റ് വിഷ്ണു രാജശേഖർ എന്നിവർ ചേർന്ന് പുത്തൻ വിദ്യാഭ്യാസ കരട് ബില്ലിൻ്റെ ആമുഖം കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.