ശാന്തിഗിരിയില്‍ 94-ാമത് നവപൂജിതം നാളെ

തിരുവനന്തപുരം: ശാന്തിഗിരിയില്‍ 94-ാമത് നവപൂജിതം  നാളെ തിങ്കളാഴ്ച  നടക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ആഘോങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കിയിട്ടുണ്ട്. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍ പോത്തന്‍കോട് ആശ്രമത്തില്‍ സന്യാസിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും മാത്രമേ ഉണ്ടാകൂ. നവപൂജിതത്തോടനുബന്ധിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് മാനദണ്ഡപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇതേസമയംതന്നെ രാജ്യമെമ്പാടുമുള്ള ആശ്രമബ്രാഞ്ചുകളും നവപൂജിതം ചടങ്ങുകള്‍ നടക്കും.
രാവിലെഅഞ്ചിന് പ്രത്യക പുഷ്പാഞ്ജലി ആറിന് പ്രധാനചടങ്ങായ ധ്വജം ഉയര്‍ത്തല്‍ .വൈകിട്ട് ഏഴിന് ദീപപ്രദക്ഷിണം മുതലായവ ഉണ്ടായിരിക്കും.