എസ്എസ് നടനസഭയുടെ കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കർ സ്മാരക പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

എസ്എസ് നടനസഭയുടെ കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണ പണിക്കർ സ്മാരക പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. “ശ്രീപത്മ” പുരസ്കാരത്തിന് കലാരത്‌ന ആർട്ടിസ്റ്റ് സുജാതനും “സെഞ്ചുറി ” പുരസ്കാരത്തിന് നടനും സംവിധായകനുമായ പയ്യന്നൂർ മുരളിയും അർഹരായി.

എസ്എസ് നടനസഭയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ” 100 ദിവസം 100 പ്രതിഭകൾ ” എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാമിന്റെ സമാപന ചടങ്ങിൽ കടയ്ക്കാവൂർ അജയ ബോസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം നടത്തപ്പെടുന്ന ചടങ്ങിൽ വെച്ച് അവാർഡുകൾ സമർപ്പിക്കുമെന്ന് നടനസഭ ചെയർമാൻ
ഡോ : ജയരാജ് മാധവൻ അറിയിച്ചു.