ടീം വർക്കലയുടെ ഓണക്കിറ്റ് വിതരണം

വർക്കല : ടീം വർക്കലയുടെ ഈ വർഷത്തെ നിർദ്ധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം അഡ്വ വി ജോയ് എം എൽ എ മൈതാനം സിറ്റി സെന്റർ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. 250 നിർദ്ധന കുടുംബങ്ങൾക്ക് ആണ് വിതരണം നടത്തിയത്. ഭക്ഷ്യധാന്യ കിറ്റിനോടൊപ്പം പച്ചക്കറി കിറ്റുകൾ കൂടി ഓണം പ്രമാണിച്ചു വിതരണം ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് അർഹരായ കുടുംബങ്ങളുടെ വീടുകളിൽ ആണ് കിറ്റുകൾ എത്തിച്ചത്.

ചടങ്ങിൽ ടീം വർക്കലയുടെ പ്രവർത്തകരായ സൈഫ്, ആഷിൻ, ഇജാസ്, സിനുഷ്, അൻസാർ മംഗല്യ ,ഗസൽ, ഷെറിൻ, ഷെഹീൻഷാ, മാഹീൻ, നസീം, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു. ഈ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് ധനസഹായമായും മറ്റു പിന്തുണയും നൽകുന്ന നാടിനു പ്രിയപ്പെട്ട ടീം വർക്കലയുടെ ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കൾ ആണ്. ഇനിയും തുടർന്നുള്ള എല്ലാവിധ പിന്തുണയും നാടിനു വേണ്ടി നൽകും എന്ന് ടീം വർക്കല ഭാരവാഹികൾ അറിയിച്ചു.