തച്ചപ്പള്ളി ഗവ: എൽ.പി സ്കൂളിലെ വിദ്യാർത്ഥിക്ക് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ടീവി നൽകി

പോത്തൻകോട് : തച്ചപ്പള്ളി ഗവ: എൽ. പി. സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന സ്വാലിഹിന് തച്ചപ്പള്ളി ഗവ: എൽ. പി. സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ടി.വി നൽകി.

പൂർവ്വ വിദ്യാർത്ഥിയും പൊതു പ്രവർത്തകനുമായ
ഡി.വി. വിനോദ് കൃഷ്ണ കുട്ടിയ്ക്ക് TV കൈമാറി.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എം.എ. ഉറൂബ്, പി.റ്റി.എ പ്രസിഡന്റ് അൻഷാദ് ജമാൽ, ഹെഡ്മിസ്ട്രസ് സെയ്ദ എന്നിവർ പങ്കെടുത്തു