സെക്രട്ടറിയേറ്റിലെ തീപിടുത്തം: തുമ്പോട് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്‌ പന്തം കൊളുത്തി പ്രതിഷേധിച്ചു.

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ദുരൂഹസാഹചര്യത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്‌ മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമ്പോട് ജംഗ്ഷനിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പുലിയൂർക്കോണം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം.ജി മോഹൻദാസ്, മടവൂർ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അനിൽകുമാർ, തകരപ്പറമ്പ് ചന്ദ്രൻ, മക്തൂം തോളൂർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മിഥുൻ, ജാൻ, ജാഫർ , അഫ്സൽ, അച്ചു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.